അമേരിക്കയിലെ വിവാദമായ കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങൾക്ക് സുരക്ഷാ സേവനം നൽകുന്ന കനേഡിയൻ കമ്പനിയായ ഗാർഡ വേൾഡിൻ്റെ (GardaWorld) ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സെൻ്റ് ലോറൻ്റ് ബറോയിലെ കമ്പനി ആസ്ഥാനത്തിന് മുന്നിൽ നടന്ന മാർച്ചിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 'അലിഗേറ്റർ അൽകാട്രാസ്' എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഡിറ്റൻഷൻ സെൻ്ററിൽ ഗാർഡ വേൾഡ് ജീവനക്കാരെ വിന്യസിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു പ്രതിഷേധം.
യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ICE) 190 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ള കരാറുകളിൽ മത്സരിക്കാൻ ഗാർഡ വേൾഡിൻ്റെ ഉപകമ്പനിക്ക് അനുമതി ലഭിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ക്യൂബെക് സോളിഡയർ, ആംനസ്റ്റി ഇൻ്റ ർനാഷണൽ തുടങ്ങിയ സംഘടനകളുടെയും പ്രമുഖ തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ ഏകദേശം ആയിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഐ.എസ്.ഇ (ICE) നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഗാർഡ വേൾഡ് പങ്കാളികളാണെന്നും, അത്തരം ഒരു കമ്പനിയിൽ ക്യൂബെക് സർക്കാരിന്റെ നിക്ഷേപ ഏജൻസിയായ 'ഇൻവെസ്റ്റിസ്‌മെന്റ് ക്യൂബെക്' 300 ദശലക്ഷം ഡോളർ നിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം വംശീയമായ നാടുകടത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഉപയോഗിക്കുന്നു എന്ന് സംഘാടകർ ആരോപിച്ചു